![](https://christianexpressnews.com/wp-content/uploads/2025/02/marpappa.jpg?v=1738575294)
ക്രൈസ്തവസഭകളുടെ ഐക്യം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് ഫ്രാൻസിസ് മാർ പാപ്പാ .
വത്തിക്കാൻ സിറ്റി: ക്രൈസ്തവസഭകളുടെ ഐക്യം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് ഫ്രാൻസിസ് മാർ പാപ്പാ .ക്രൈസ്തവ .ഐക്യത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി ഒരുക്കിയ പഠനസന്ദർശനത്തിന്റെ ഭാഗമായി റോമിലെത്തിയ വിവിധ പൗരസ്ത്യ ഓർത്തഡോക്സ് സഭംഗങ്ങളുമായുള്ള ചർച്ചയിലാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവഐക്യം മുന്നിൽക്കണ്ട്, കത്തോലിക്കാസഭയും, ഓർത്തഡോക്സ് സഭകളും തമ്മിൽ നടക്കുന്ന പരിശ്രമങ്ങൾക്കും ദൈവശാസ്ത്രസംവാദങ്ങൾക്കും പാപ്പാ നന്ദി അറിയിച്ചു.
അർമേനിയൻ, കോപ്റ്റിക്, എത്യോപ്യൻ, എരിത്രയൻ, മലങ്കര, സിറിയക് ഓർത്തഡോക്സ് സഭകളിൽനിന്നുള്ള യുവവൈദികരെയും സന്ന്യസ്തരെയും പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചത്.അർമേനിയൻ സഭയിലും, സിറോ മലങ്കര ഓർത്തഡോക്സ് സഭയിലും നടന്ന സമാനമായ പഠനസന്ദർശനസംഗമങ്ങളെ, എഴുതി തയ്യാറാക്കി കൈമാറിയ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ച പാപ്പാ, ഇത്തരം “കൈമാറ്റസ്വഭാവമുള്ള” സംഗമങ്ങൾ വിവിധയിടങ്ങളിൽ നടക്കുന്നതിന് നന്ദി പറഞ്ഞു. കാരുണ്യസംവാദങ്ങളെയും സത്യസംവാദങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നവയാണ് ഇത്തരം സന്ദർശനങ്ങളെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.പ്രഥമ എക്യൂമെനിക്കൽ കൗൺസിലായ നിഖ്യ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാർഷികം ആചരിക്കപ്പെടുന്ന അവസരത്തിലാണ് ഇത്തരമൊരു സന്ദേർശനം നടക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ ക്രൈസ്തവർക്ക് പൊതുവായുള്ള വിശ്വാസപ്രമാണം പ്രഖ്യാപിച്ചത് ഈയൊരു കൗൺസിലാണെന്ന് ഓർമ്മിപ്പിച്ചു