ജമ്മു കാശ്മീരില്‍ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്

0

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്. ഭീകരാക്രമണമെന്ന് സംശയം. ആളപയമില്ലെന്നാണ് പ്രാഥമിക വിവരം.

രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സുന്ദര്‍ബനി സെക്ടറിലെ ഫാല്‍ ഗ്രാമത്തിലാണ് സംഭവം. തീവ്രവാദികള്‍ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേര്‍ന്നുള്ള പാതയിലൂടെ സൈനിക വാഹനം കടന്ന് പോയപ്പോള്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

സൈന്യം ശക്തമായി തിരിച്ചടിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്

You might also like