
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തല കറങ്ങി വീണു. രാവിലെ ആറരയോടെയാണ് സംഭവം. രക്തസമര്‍ദത്തിലെ വ്യതിയാനമാണ് കാരണമെന്ന് പോലീസ് അറിയിച്ചു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. അഫാന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അഫാനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാന്‍ ആവര്‍ത്തിച്ചു.