സാങ്കേതിക തടസം : സുനിത വില്യംസിൻ്റെ മടക്കയാത്ര വീണ്ടും മുടങ്ങി

0

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, ബുഷ് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള സ്പേസ് എക്സിന്‍റെ ക്രൂ 10 ദൗത്യം മുടങ്ങി. സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റ് വിക്ഷേപിക്കുന്നതിന് തൊട്ടുമുന്‍പാണ് സാങ്കേതിക തടസംകാരണം മുടങ്ങിയത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും പതിനാറാം തീയതി തിരികെയെത്തിക്കാമെന്ന പ്രതീക്ഷ മങ്ങി. ഒന്‍പത് മാസത്തോളമായി ബഹിരാകാശനിലയത്തില്‍ തുടരുന്ന ഇരുവരേയും തിരികെയെത്തിക്കാന്‍ നാസയും സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ ടെന്‍.

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 5.18 ഓടെയാണ് പേടകം വിക്ഷേപിക്കാന്‍ സ്പേസ് എക്സ് ലക്ഷ്യമിട്ടിരുന്നത്. വിക്ഷേപണത്തിന്‍റെ ലൈവ് വെബ്കാസ്റ്റിങും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് മണിക്കൂറുകള്‍ മുന്‍പ് സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നുവെന്ന് സ്പേസ് എക്സ് വിശദീകരിച്ചു

You might also like