
പശ്ചിമ ബംഗാളിൽ അനധികൃത പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; ആറ് മരണം
കോൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ പത്താർപ്രദിമയിലാണ് പൊട്ടിത്തെറിയുണ്ടായത്. തിങ്കളാഴ്ച രാത്രി ചന്ദ്രനാഥ് ബനിക് എന്നയാളുടെ വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ വീട് പൂർണമായി നശിച്ചു.