
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; പുതിയ നിരക്ക് അറിയാം.
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ LPG ഗ്യാസ് സിലിണ്ടറുകളുടെ വിലയാണ് എണ്ണ വിപണന കമ്പനികൾ കുറച്ചത്. 42 .50 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. ഡൽഹിയിൽ, പുതുക്കിയ ചില്ലറ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ LPG-യെ ആശ്രയിക്കുന്ന ബിസിനസുകൾക്ക് വിലയിലെ മാറ്റം ആശ്വാസമാകും. കൊച്ചിയിലെ വില 1769.50 രൂപയാണ്.