പാസ്റ്റർ എം. ജി. ജോൺസൺ ചിക്കാഗോ ശാരോൻ ഫെലോഷിപ്പ് ചർച്ച് പാസ്റ്ററായി ചുമതലയേറ്റു

0

ചിക്കാഗോ ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ശുശ്രൂഷകനായി പാസ്റ്റർ എം. ജി. ജോൺസൺ ചുമതലയേറ്റു. കേരളാ യൂണിവേഴ്സിറ്റി (കാര്യവട്ടം)യിൽ നിന്നു M.A.യും, പൂനെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്നു B.D.യും, ചെന്നൈയിലെ ലൂഥറൽ തിയോളജിക്കൽ കോളേജിൽ നിന്നു M.Th.ഉം നേടിയിട്ടുള്ള പാസ്റ്റർ ജോൺസൺ, സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റി (ഡാളസ്), അലയൻസ് തിയോളജിക്കൽ സെമിനാരി (ന്യൂയോർക്ക്) എന്നിവിടങ്ങളിൽ ദൈവശാസ്ത്രത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്. പുനലൂർ ബഥേൽ ബൈബിൾ കോളേജ് അധ്യാപകനായിരുന്നു.
ശാരോൻ ഫെലോഷിപ്പ് ചർച്ച് (ഡാളസ്), ശാലേം അസംബ്ലി ഓഫ് ഗോഡ് (ന്യൂയോർക്ക്), ഗിൽഗാൽ പെന്തെക്കോസ്തൽ അസംബ്ലി (ചിക്കാഗോ), ഫിലദൽഫിയ പെന്തെക്കോസ്തൽ ചർച്ച് (ചിക്കാഗോ) എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നു. നേഴ്സിംഗിൽ അസിസ്റ്റൻറ് പ്രഫസറായി സേവനമനുഷ്ഠിക്കുന്ന ഭാര്യ മിനി ചിക്കാഗോയിലെ ആത്മീയ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയാണ്. മക്കൾ വിനീത & ജയ്സൺ, ആശിഷ് & ഹെഫ്സിബാ, അഭിഷേക്.

You might also like