നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചു വയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് വീറ്റോ അധികാരമില്ലെന്ന് സുപ്രീം കോടതി

0

കോടതി. ബില്ലുകളില്‍ ഗവര്‍ണമാര്‍ തീരുമാനമെടുക്കുന്നതില്‍ വരുന്ന കാലതാമസം സംബന്ധിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദേശം. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞു വച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ സുപ്രീം കോടതി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചു.

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണം. ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചു വയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു

You might also like