വൈറ്റ് ഹൗസിന്റെ പ്രവേശന കവാടത്തിൽ നിന്ന്‌ തന്റെ ചിത്രം സ്ഥാപിച്ച്‌ ട്രംപ്‌

0

വാഷിങ്ടൺ: വൈറ്റ് ഹൗസിന്റെ പ്രവേശന കവാടത്തിൽ നിന്ന്‌ അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഛായാചിത്രത്തിന് പകരം തന്റെ ചിത്രം സ്ഥാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ്‌. വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട തന്റെ ചിത്രമാണ്‌ ട്രംപ്‌ സ്ഥാപിച്ചത്‌.

2022-ൽ അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ അനാച്ഛാദനം ചെയ്ത ഒബാമയുടെ ഛായാചിത്രമാണ്‌ ട്രംപ്‌ മാറ്റിയത്‌. പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന കൊലപാതക ശ്രമത്തിന് തൊട്ടുപിന്നാലെ, ട്രംപിന്റെ മുഷ്ടി ഉയർത്തിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് പുതിയതായി സ്ഥാപിച്ചിരിക്കുന്നത്‌. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ “വൈറ്റ് ഹൗസിലെ ചില പുതിയ കലാസൃഷ്ടികൾ” എന്ന അടിക്കുറിപ്പോടെ ഒരു ഹ്രസ്വ വീഡിയോയിലൂടെയാണ്‌ ട്രംപ്‌ ഇക്കാര്യം അറിയിച്ചത്‌.

You might also like