ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തും
തിരുവനന്തപുരം: ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്ത് അധിക സര്‍വീസ് നടത്തുന്നു. വിവിധ ജില്ലകളില്‍ നിന്ന് അതത് ജില്ലയിലെ മെഡിക്കല്‍ കോളജുകള്‍, പ്രധാന ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചു 54 ഷെഡ്യൂളുകളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം.
രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെയാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം – എട്ട്, കൊല്ലം -എട്ട്, പത്തനംതിട്ട -1, ആലപ്പുഴ- 7, കോട്ടയം-6, എറണാകുളം -8, തൃശൂര്‍ -9, കോഴിക്കോട് -ഒന്ന്, വയനാട് -ആറ് എന്നിങ്ങനെ 54 ഷെഡ്യൂളുകളാണ് നിശ്ചയിച്ചിരിക്കുന്നത്.