ശരീരം കൂളാകും, നാരങ്ങ വെള്ളം ഈ രീതിയിൽ തയ്യാറാക്കി കുടിക്കൂ

0

വേനൽ ചൂടിൽ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് നിർജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്.  നാരങ്ങ വെള്ളം ജലാംശം വർധിപ്പിക്കുന്നതിനുള്ള മികച്ചൊരു ഓപ്ഷനാണ്. നാരങ്ങ വെള്ളം സാധാരണ തയ്യാറാക്കുന്നതിൽനിന്ന് വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കി കുടിക്കാവുന്നതാണ്. ഷമീസ് കിച്ചൺ എന്ന യൂട്യൂബ് ചാനലാണ് ഈ നാരങ്ങ വെള്ളത്തിന്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

  • നാരങ്ങ – 2 എണ്ണം
  • പുതിനയില – 6-7 എണ്ണം
  • കണ്ടൻസ്ഡ് മിൽക്ക് – 4 ടേബിൾസ്പൂൺ
  • വെള്ളം – ഒന്നര കപ്പ്
  • ഐസ് വാട്ടർ – ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം

  • മിക്സി ജാറിലേക്ക് നാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് ഇടുക. നാരങ്ങയുടെ കുരു കളഞ്ഞശേഷമാണ് ഉപയോഗിക്കേണ്ടത്.
  • ഇതിലേക്ക് പുതിനയിലയും കണ്ടൻസ്ഡ് മിൽക്കും വെള്ളവും ചേർത്ത് അരച്ചെടുക്കുക
  • ഇതിലേക്ക് ഐസ് വാട്ടർ കൂടി ചേർത്ത് നന്നായി ഇളക്കുക
  • ഗ്ലാസിലേക്ക് ഐസ് ക്യൂബി ഇടുക. ഇതിലേക്ക് അരച്ചെടുത്ത നാരങ്ങ വെള്ളം അരിച്ചെടുത്ത് ഒഴിക്കുക
  • ഉടൻ തന്നെ കുടിക്കുക
You might also like