ഒ​രു ചെ​റി​യ ഇ​ടവേ​ള​ക്ക് ശേ​ഷം ഒ​മാ​നി​ൽ വീ​ണ്ടും താ​പ​നി​ല ഉ​യ​ർ​ന്നു

0

മ​സ്ക​ത്ത് : ഒ​രു ചെ​റി​യ ഇ​ടവേ​ള​ക്ക് ശേ​ഷം ഒ​മാ​നി​ൽ വീ​ണ്ടും താ​പ​നി​ല ഉ​യ​ർ​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്തെ ചൂ​ടി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​നാ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ ​അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട് അ​നു​ഭ​പ്പെ​ട്ട​ത് സു​ഹാ​റി​ലാ​ണ്. 44.2 ഡി​ഗ്രി​സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു ഇ​വി​ടു​ത്തെ താ​പ​നി​ല. മ​റ്റു പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​ണ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സു​വൈ​ഖ്- 43.1, സൂ​ർ-43.1, ജ​അ​ല​ൻ ബാ​നി ബു ​ഹ​സ്സ​ൻ-42.3, മ​സ്ക​ത്ത്-42.2, അ​ൽ അ​വാ​ബി- 42.1, ഖ​സ​ബ്-41.1 മ​ഹ്ദ-40.8, അ​ൽ അ​ഷ്ഖ​റ-40.8, ഇ​ബ്രി- 40.8, ഇ​ബ്ര-40.5 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്റെ പ്ര​വ​ർ​ത്ത​നം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളി​ലാ​യി താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം വ​ന്ന​ത്.

You might also like