
സൈബര്‍ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം; മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്
ഷാര്‍ജ: സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഷാര്‍ജ പൊലീസ്. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരേ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ബോധവല്‍കരണം നല്‍കുക എന്ന ലക്ഷ്യമിട്ട് ഷാര്‍ജ പൊലീസ് പുതിയ ബോധവല്‍ക്കരണ ക്യാംപെയിന്‍ നടപ്പാക്കുമെന്ന് ഡിജിറ്റല്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ലെഫ്. കേണല്‍ സുല്‍ത്താന്‍ ബിന്‍ താലിഹ് പറഞ്ഞു.
സൈബര്‍ ആക്രമണങ്ങള്‍, തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ഭീഷണികള്‍ തുടങ്ങിയവയില്‍നിന്ന് എങ്ങിനെ രക്ഷനേടാമെന്ന് പൊതുജനങ്ങളെ ബോധവല്‍കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പൗരന്മാര്‍ വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കുന്നതിനൊപ്പം തന്നെ സൈബര്‍ തട്ടിപ്പുകള്‍ തടയാനുള്ള സംവിധാനങ്ങളും പരിശീലിക്കണം. സുരക്ഷിതമായ ഓണ്‍ലൈന്‍ ഉപയോഗം പഠിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍, യൂണിവേഴ്സിറ്റി തലങ്ങളിലും വിവിധ കമ്യൂണിറ്റി കൗണ്‍സിലുകളിലും ഇതുമായി ബന്ധപ്പെട്ട ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നതായി ലെഫ്. കേണല്‍ സുല്‍ത്താന്‍ ബിന്‍ താലിഹ് പറഞ്ഞു
