
ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ
ഷാർജ : ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ. ഇറാൻ വ്യോമപാത തുറന്നതിനെ തുടർന്നാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ജൂലൈ 1 മുതൽ ഷാർജയിൽ നിന്ന് ഇറാനിലെ മഷാദ്, ഷിറാസ്, നജഫ്, ലാർ എന്നിവിടങ്ങളിലേക്കും ഇറാഖിലെ ബാഗ്ദാദ്, ബസ്ര, ഇർബിൽ എന്നിവിടങ്ങളിലേക്കും മാത്രമല്ല ഉഫ, കസാൻ, റഷ്യയിലെ സമാറ, ജോർജിയയിലെ തിബിലിസി, അസർബൈജാനിലെ ബകു, അർമേനിയയിലെ യെറവൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നതെന്ന് അറിയിപ്പിൽ പറയുന്നു.
