ഇറാനില്‍ തോറ്റതിന് ഗാസയോട്‌;ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു

0

ഗാസാ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തിലും വെടിവെപ്പിലും വെള്ളിയാഴ്ച 62 പേര്‍ മരിച്ചു. ഇവരില്‍ 10 പേര്‍ ആഹാരത്തിനായി കാത്തുനിന്നവരാണ്. സംഭവം പരിശോധിക്കുകയാണെന്ന് സൈന്യം പറഞ്ഞു.

അഴിമതിക്കേസില്‍ മൊഴിനല്‍കാനായി ഹാജരാകുന്നതിന് രണ്ടാഴ്ചത്തെ അവധിനല്‍കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭ്യര്‍ഥന ജറുസലേം ജില്ലാകോടതി തള്ളിക്കളഞ്ഞു.

നെതന്യാഹുവിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി.ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ളതിനാല്‍ മൊഴിയെടുപ്പ് മാറ്റിവെക്കണമെന്നാണ് നെതന്യാഹു അഭ്യര്‍ഥിച്ചത്.

You might also like