ഡ്യൂട്ടിക്കിടെ ആറംഗ സംഘത്തിന്റെ ക്രൂര മര്‍ദനം; ഡോക്ടറുടെ തലയ്ക്ക് പരിക്ക്, സംഭവം കോഴിക്കോട്

0

കോഴിക്കോട്: വടകരയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം. മണിയൂര്‍ എലൈറ്റ് ആശുപത്രിയിലെ ഡോ. ഗോപു കൃഷ്ണയ്ക്കാണ് പരുക്കേറ്റത്. ഡ്യൂട്ടിക്കിടെ ആശുപത്രിയിലെത്തിയ ആറംഗ സംഘം ഡോക്ടറെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

You might also like