ഗര്‍ഭിണികള്‍ക്ക് ആവശ്യമെങ്കില്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് സ്വീകരിക്കാമെന്ന് വിദഗ്ധ സമിതി.

ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ എടുക്കാം; മുലയൂട്ടുന്ന അമ്മമാര്‍ക്കും കുത്തിവെയ്പ്പ് സ്വീകരിക്കാം; ശുപാര്‍ശ നല്‍കി വിദഗ്ധ സമിതി

0

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് ആവശ്യമെങ്കില്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് സ്വീകരിക്കാമെന്ന് വിദഗ്ധ സമിതി. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ കുത്തിവെയ്പ്പ് സ്വീകരിക്കാം. നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അദ്ധ്യക്ഷനായ നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

കോവിഡ് മുക്തരായവര്‍ ആറ് മാസത്തിന് ശേഷമേ വാക്‌സിന്‍ എടുക്കേണ്ടതുള്ളൂ. നിലവില്‍ കോവിഡ് മുക്തരായവര്‍ 12 ദിവസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാം എന്നായിരുന്നു മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവര്‍ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതി. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗ മുക്തി നേടി നാല് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു.

കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നതിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്നും സമിതി ശുപാര്‍ശ നല്‍കി.

You might also like