
സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്. സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം.
കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ നാളെ പഠിപ്പ്മുടക്ക്.
