ഓസ്ട്രേലിയയിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ കോണ്ടസ്‌ വിമാനം ഇന്ന് വീണ്ടും പുറപ്പെട്ടു

0

സിഡ്നി : ഇന്ത്യയെ സഹായിക്കുന്നതിനായി മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ മറ്റൊരു ഫ്ലൈറ്റ് ഇന്ന് സിഡ്നിയിൽ നിന്ന് പുറപ്പെട്ടു. വിമാനത്തിൽ 1056 വെന്റിലേറ്ററുകളും 60 ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റ് അവശ്യവസ്തുക്കളും മറ്റും അടങ്ങുന്നതാണ്‌‌. കഴിഞ്ഞ ആഴ്ച അയച്ച 1000 ലധികം വെന്റിലേറ്ററുകളും 43 ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കും പുറമേയാണ്‌ ഓസ്ട്രേലിയൻ സർക്കാരിന്റെ സഹായം.

ഇന്ന് അർദ്ധരാത്രി മുതൽ ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാനങ്ങളുടെ താൽക്കാലിക വിലക്ക്‌ അവസാനിക്കുകയും ഓസ്‌ട്രേലിയൻ സർക്കാർ വാണിജ്യ വിമാന സർവീസുകൾ വാഗ്ദാനം ചെയ്തതു പോലെ പുനരാരംഭിക്കുകയും ചെയ്യും, ഓസ്‌ട്രേലിയക്കാരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് കർശനമായ പ്രീഫ്ലൈറ്റ് ടെസ്റ്റിംഗ് ചട്ടം നിലനിത്തിയാണ്‌ വിമാനങ്ങളുടെ വിലക്ക്‌ പിൻവലിക്കുന്നത്‌‌.

ഓസ്‌ട്രേലിയൻ ഹോട്ടലുകളിലുള്ള കൊവിഡ്‌-19 സജീവ കേസുകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി 40 ശതമാനത്തിലധികം കുറഞ്ഞു, ഇത് 292 നിന്ന് 171 ആയി കുറഞ്ഞു.

ഇന്ന് ആവശ്യ സാധനങ്ങളുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനം ഏറ്റവും ദുർബലരായ ഓസ്‌ട്രേലിയക്കാരെ കേന്ദ്രീകരിച്ച് ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്‌ മടങ്ങാനുള്ള സർക്കാർ സൗകര്യമുള്ള വിമാനമായി പ്രവർത്തിക്കും. യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പായി നെഗറ്റീവ് കൊവിഡ്-19 പി‌സി‌ആർ പരിശോധന ഫലവും നെഗറ്റീവ് ദ്രുത ആന്റിജൻ പരിശോധന ഫലവും നൽകേണ്ടതാണ്.

കൊവിഡ്-19 ആരംഭം മുതൽ, സ്കോട്ട്‌ മോറിസൺ സർക്കാർ, സർക്കാർ സൗകര്യമുള്ള 38 വിമാനങ്ങളിൽ ഉൾപ്പെടെ 20,000 ഓളം ഓസ്‌ട്രേലിയക്കാരെ ഇന്ത്യയിൽ നിന്ന് മടങ്ങാൻ സഹായിച്ചു. കൂടുതൽ ഓസ്‌ട്രേലിയക്കാരെ കൊണ്ടു വരുവാൻ സൗകര്യപ്രദമായ ഫ്ലൈറ്റുകൾക്കായി 2021 ലെ പുതിയ ബജറ്റിൽ176.3 മില്യൻ ഡോളർ മാറ്റിവച്ചിട്ടുണ്ട്‌.

വർദ്ധിച്ചുവരുന്ന കൊവിഡ്-19 പശ്ചാത്തലത്തിൽ മാനുഷിക പ്രതിസന്ധിയുമായി പോരാടുമ്പോൾ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കൊപ്പം നിൽക്കും എന്നും അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരും എന്നും പ്രധാനമന്ത്രി സ്കോട്ട്‌ മോറിസൺ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

You might also like