മണ്ണന്തല ബ്ലസ്സ് ഡെയ്ലിൽ സുവിശേഷകൻ ടി. സി. പാപ്പച്ചൻ നിത്യതയിൽ പ്രവേശിച്ചു.

0

തിരുവനന്തപുരം: ഐപിസി ആയൂർ സെൻ്ററിലെ ശുശ്രൂഷകനും തിരുവനന്തപുരം താബോർ സഭാംഗവുമായ മണ്ണന്തല ബ്ലസ്സ് ഡെയ്ലിൽ സുവിശേഷകൻ ടി. സി. പാപ്പച്ചൻ(71) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. താബോർ സഭാ മുൻ സെക്രട്ടറിയും ഇവാഞ്ചലിസം ബോർഡ് കൺവീനറുമായിരുന്നു.

ഹൃദയസംബന്ധമായ രോഗത്താൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെക്രട്ടറിയേറ്റിൽ അഡീഷണൽ സെക്രട്ടറിയായി റിട്ടയർ ചെയ്ത അദ്ദേഹം കോട്ടയ്ക്കൽ ആയൂർവേദ കോളജ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ, ബാക്‌വേഡ് ക്ലാസ്സ് കമ്മീഷൻ രജിസ്ട്രാർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: പുല്ലാട് കല്ലുങ്കൽ കുടുംബാംഗം ലീലാമ്മ. മക്കൾ ബ്ലസ്സി(ദുബായ്), ബ്ലസ്സൻ(ടെക്നോ പാർക്ക്, തിരുവനന്തപുരം).

You might also like