സൗദി റോഡുകളിൽ അനാവശ്യമായി വാഹനം നിർത്തിയാൽ പിഴ

0

റിയാദ്: സൗദി റോഡുകളിൽ വാഹനം ഓടിക്കുന്നതിനിടയിൽ അനാവശ്യമായി പെട്ടെന്ന് നിർത്തിയാൽ (സഡൻ ബ്രേക്ക്) 500 റിയാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. നിയമപ്രകാരം ശിക്ഷാർഹമായ ഗതാഗത ലംഘനമാണ് ഇതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പെട്ടെന്ന് വാഹനം നിർത്തുന്നത് മറ്റ് വാഹനങ്ങളെ അപകടത്തിലാക്കും. ഇത് അപകടങ്ങൾക്ക് കാരണമായേക്കാവുന്ന സുരക്ഷിതമല്ലാത്ത പെരുമാറ്റമാണ്. ഈ നിയമ ലംഘനത്തിന് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

You might also like