ദക്ഷിണേന്ത്യയില്‍ മറ്റെവിടെയെങ്കിലും പുതിയ ആപ്പിള്‍ സ്റ്റോര്‍ വരുമോയെന്ന് വ്യക്തമല്ല. ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് വലിയ വില്‍പനയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഫിസിക്കല്‍ സ്റ്റോറുകള്‍ ആപ്പിളിന്‍റെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്കുകള്‍, ആപ്പിള്‍ വാച്ചുകള്‍ എല്ലാം പ്രദര്‍ശിപ്പിക്കുന്ന ഇടമാകും. ഇന്ത്യക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളിലും കൂടുതല്‍ സ്റ്റോറുകള്‍ക്ക് ആപ്പിള്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.