
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; മെഡിസെപ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാകും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏര്‍പ്പെടുത്തിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭയുടെ അനുമതിയായി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമായി ഉയര്‍ത്തും. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കേണ്ട പ്രീമിയം 500 രൂപയില്‍ നിന്നും 750 രൂപയായി കൂട്ടി.
41 സ്പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100 ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാല്‍മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകളും അടിസ്ഥാന പാക്കേജില്‍ ഉള്‍പ്പെടുത്തി.
ഒന്നാം ഘട്ടത്തില്‍ കറ്റാസ്ട്രഫിക് പാക്കേജില്‍ ഉണ്ടായിരുന്ന കാര്‍ഡിയാക് റീസിംഗ്രണൈസേഷന്‍ തെറാപ്പി, ഐസിഡി ഡ്യുവല്‍ ചേമ്പര്‍ എന്നിവ ഒഴിവാക്കിയിരുന്നു. ഇത് പുതിയ പാക്കേജില്‍ ഉണ്ടാകും. 10 ഇനത്തില്‍ പെട്ട ഗുരുതര/അവയവമാറ്റ രോഗചികിത്സ
