
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി.
വ്യാജ വിലാസങ്ങളില്‍ നിരവധി വോട്ടര്‍മാര്‍, ഒരേ വിലാസത്തില്‍ ആയിരക്കണക്കിന് വോട്ടര്‍മാര്‍. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെ ആരോപണങ്ങള്‍ക്ക് ആധാരമായി വോട്ടര്‍ പട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും വ്യക്തമാക്കുന്ന തെളിവുകളും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ വീഡിയോ വാളില്‍ പ്രദര്‍ശിപ്പിച്ചു
ചില കണക്കുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുണ്ട് എന്ന് പറഞ്ഞാണ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ ചില തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചു കളഞ്ഞു. മഹാരാഷ്ട്രയില്‍ അസാധാരണ പോളിങാണ് നടന്നത്.
അഞ്ച് മണി കഴിയുമ്പോള്‍ വോട്ടിങ് ശതമാനം കുതിച്ചുയരുകയാണ്. കുറച്ച് കാലമായി ജനങ്ങളിലും സംശയം ഉയരുകയാണ്. അതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത വേണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പലതും മറച്ചുവയ്ക്കുകയാണ്
