
അധിക തീരുവ 90 ദിവസത്തേക്കു മരവിപ്പിച്ച് അമേരിക്കയും ചൈനയും; എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
ഡൽഹി: ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം മൂന്നു മാസത്തേക്ക് വൈകിപ്പിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ, യുഎസ് ഉൽപ്പന്നങ്ങൾക്കുമേലുള്ള അധിക തീരുവ 90 ദിവസത്തേക്ക് കൂടി നിർത്തിവയ്ക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയവും അറിയിച്ചു.
