മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐ.ഡി കാര്‍ഡ് കാണിച്ച് യാത്രചെയ്യാം; പൊലീസ് മേധാവിയുടെ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അന്തര്‍ജില്ല യാത്രകള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് പാസ് എടുക്കണമെന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ ഐ.ഡി കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്, പ്രസ് ക്ലബ് ഐ.ഡി കാര്‍ഡ് എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. മാധ്യമപ്രവര്‍ത്തകരുടെ യാത്രക്ക് പ്രത്യേക പാസ് ആവശ്യമില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.