
എറണാകുളത്ത് ആരോഗ്യകേരളത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനം
പിന്നോക്ക വിഭാഗ വികസന വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ക്ലാർക്ക്, രാജ്ഭവനിൽ ഡെപ്യൂട്ടേഷനിൽ ഷോഫർ,സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ജൂനിയർ റസിഡന്റ് പ്രോഗ്രാമിൽ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.എറണാകുളം ജില്ലയിലെ ആരോഗ്യകേരളത്തിനു കീഴിൽ വിവിധ വകുപ്പുകളിൽ കരാറിടസ്ഥാനത്തിൽ നിയമനം നടത്തുന്നു.
താൽക്കാലിക നിമയനം
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിലവിലുള്ളതും പി എസ്സിക്ക് റിപ്പോർട്ട് ചെയ്തതുമായ ഒരു ക്ലറിക്കൽ ഒഴിവിലേയ്ക്കും മറ്റൊരു പ്രതീക്ഷിത ക്ലറിക്കൽ ഒഴിവിലേക്കുമായി യോഗ്യതകളുള്ളവരെ താൽക്കാലികമായി നിയമിക്കുന്നു.
ALSO READ : കെ-സെറ്റ് 2025 രജിസ്ട്രേഷൻ നാളെ ആരംഭിക്കും
തിരുവനനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന വകുപ്പ് ഡയറക്ടറേറ്റിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടോ ഇ മെയിൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ ഒമ്പത്
