കൊല്ലം ജില്ലയില്‍ ബ്ലാക് ഫംഗസ് ബാധ കണ്ടെത്തി
കൊല്ലം: കൊല്ലം ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് ബാധ റിപോര്‍ട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
നേരത്തെ ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാംപിള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.