
എച്ച് 1 ബി വിസ ഉത്തരവില്‍ ഭേദഗതി വരുത്താനൊരുങ്ങി ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: എച്ച് 1 ബി വിസ ഉത്തരവില്‍ ഭേദഗതി വരുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. നിലവിലുള്ള ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കി പകരം ഉയര്‍ന്ന വൈദഗ്ധ്യം, വേതനം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി വിദേശികളായവര്‍ക്ക് വിസ നല്‍കാനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താനാണ് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പുതിയ നിര്‍ദേശം.
ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പുതിയ നിര്‍ദേശ പ്രകാരം എല്ലാ വേതന തലങ്ങളിലുമുള്ള തൊഴിലാളികളെ നിലനിര്‍ത്താന്‍ തൊഴിലുടമകള്‍ക്ക് അവസരം ലഭിക്കും. ജീവനക്കാരുടെ വേതന നിലവാരത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
ഇതിനായി പുതിയ നാല് ശമ്പള ബാന്‍ഡുകള്‍ സൃഷ്ടിക്കും. വാര്‍ഷിക വരുമാനം 1,62,528 ഡോളര്‍ വരെ ലഭിക്കുന്നവരെ നാല് തവണ സെക്ഷന്‍ പൂളില്‍ ഉള്‍പ്പെടുത്തും. ഏറ്റവും താഴ്ന്ന നിരയിലുള്ളവരെ ഒരു തവണയേ പരിഗണിക്കൂ
