20,000 രൂപയ്ക്കുമുകളില്‍ പണമായി കൈമാറിയാലും ചെക്ക് കേസുകള്‍ നിലനില്‍ക്കും; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

0

ന്യൂഡല്‍ഹി: ഇരുപതിനായിരം രൂപയ്ക്കു മുകളില്‍ പണമായി കൈമാറിയാല്‍ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസ് നില നില്‍ക്കില്ലെന്ന കേരള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കേരള ഹൈക്കോടതിയുടെ പി.സി. ഹരി വേഴ്‌സസ് ഷൈന്‍ വര്‍ഗീസ് കേസില്‍ ജൂണ്‍ 25, 2025-ന് പുറപ്പെടുവിച്ച വിധി തെറ്റാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കവേയാണ് ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.

20000 രൂപയ്ക്കുമേലുള്ള തുക വായ്പയായോ നിക്ഷേപമായോ പണമായി കൈപ്പറ്റുന്നത് നിരോധിച്ചിട്ടുളള ആദായനികുതി നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി.കുഞ്ഞി കൃഷ്ണന്റെ ഉത്തരവ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്എസ് പ്രകാരം 20,000 രൂപയില്‍ കൂടുതലുള്ള തുക വായ്പയായോ നിക്ഷേപമായോ പണമായി കൈമാറുന്നത് നിയമവിരുദ്ധമാണ്. ഇത്തരം ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയോ, അക്കൗണ്ട് പേ ചെക്ക് വഴിയോ, ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയോ മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ.

You might also like