
ആകാശത്ത് അജ്ഞാത ഡ്രോണുകള്‍ കണ്ടതിനെ തുടര്‍ന്ന് ജര്‍മനിയിലെ മ്യൂണിക് വിമാനത്താവളം ആറ് മണിക്കൂര്‍ അടച്ചിട്ടു.
മ്യൂണിക്: ആകാശത്ത് അജ്ഞാത ഡ്രോണുകള്‍ കണ്ടതിനെ തുടര്‍ന്ന് ജര്‍മനിയിലെ മ്യൂണിക് വിമാനത്താവളം ആറ് മണിക്കൂര്‍ അടച്ചിട്ടു. രാജ്യത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ് മ്യൂണിക്.
ഇവിടെ ലാന്‍ഡ് ചെയ്യാനെത്തിയ 15 വിമാനങ്ങള്‍ മറ്റു വിമാന താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ച്ച രാത്രി 11 നാണ് വിമാനത്താവളത്തിന് മുകളില്‍ ഡ്രോണുകള്‍ കൂട്ടത്തോടെ പറന്നെത്തിയത്. ഉടന്‍ തന്നെ അടച്ച വിമാന താവളം വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചിനാണ് തുറന്നത്.
വിമാനത്താവളം അടച്ചതുമൂലം 19 വിമാനങ്ങള്‍ റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തതായി പ്രമുഖ ജര്‍മന്‍ എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സ അറിയിച്ചു. ഇതില്‍ ഏഷ്യയിലേക്കുള്ള മൂന്ന് ദീര്‍ഘദൂര വിമാനങ്ങളും ഉള്‍പ്പെടുന്നു.
വിമാനങ്ങള്‍ മുടങ്ങിയതോടെ മ്യൂണിക് വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. രാത്രിയായതിനാല്‍ ദുരിതം ഇരട്ടിച്ചതായി പല യാത്രക്കാരും പരാതിപ്പെട്ടു. മ്യൂണിക്കിലെ പ്രശസ്തമായ ഒക്ടോബര്‍ ഫെസ്റ്റ് നടക്കുന്ന സമയമായതിനാല്‍ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്
