
വന്‍ തുക ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ട നൂറു കണക്കിന് മലയാളികള്‍ക്കെതിരെ കേരള ക്രൈം ബ്രാഞ്ച് അന്വേഷണം
കൊച്ചി: വന്‍ തുക ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ട നൂറു കണക്കിന് മലയാളികള്‍ക്കെതിരെ കേരള ക്രൈം ബ്രാഞ്ച് രാജ്യാന്തര തലത്തിലുള്ള അന്വേഷണത്തിനു തയ്യാറെടുക്കുന്നു.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരായിരുന്ന ഇവരില്‍ പലരും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റിയെന്നു വ്യക്തമായതോടെയാണ് വിദേശകാര്യ വകുപ്പിന്റെ സഹായത്തോടെയുള്ള വിപുലമായ നടപടികളിലേക്കു കടക്കാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിതമായത്.
ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തി അപ്രത്യക്ഷരായ മലയാളികളെ പ്രതികളാക്കി ഗള്‍ഫ് ബാങ്കും അല്‍ ആലി ബാങ്ക് ഓഫ് കുവൈറ്റുമാണ് പരാതി നല്‍കിയിട്ടുള്ളത്. ഇതുപ്രകാരം കേരളത്തിലുടനീളം രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രിമിനല്‍ കേസുകളുടെ അന്വേഷണച്ചുമതലയുള്ളത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കൊച്ചിയിലെ കേരള ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക വിഭാഗത്തിനാണ്.
കുടിശിക വരുത്തിയവര്‍ ഇന്ത്യയില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുന്നതു മൂലം അവരുടെ കുടിയേറ്റത്തിനു ബുദ്ധിമുട്ടുവരുമെന്നും റെസിഡന്‍സി പെര്‍മിറ്റ് ലഭ്യമാകില്ലെന്നും നിയമ വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇത്തരം കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഡിജിപിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ഗള്‍ഫ് ബാങ്ക് കഴിഞ്ഞ മെയ് മാസത്തില്‍ സ
