കണ്ണൂരിലെ തളിപ്പറമ്പയിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപീടിത്തം

0

തളിപ്പറമ്പ: കണ്ണൂരിലെ തളിപ്പറമ്പയിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപീടിത്തം. ബസ് സ്റ്റാൻഡിനു സമീപത്തെ കെവി കോംപ്ലക്സിലുള്ള  കളിപ്പാട്ട വിൽപനശാലയിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തിയമർന്നു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി വിവരമില്ല.  മൂന്ന് കോംപ്ലക്സുകളിലെ 43 സ്ഥാപനങ്ങളിലേക്ക് തീ പടർന്നതായി വ്യാപാരികളുടെ പ്രതിനിധി പറഞ്ഞു.

You might also like