കഫ് സിറപ്പ് ബാച്ചുകളുടെ പരിശോധന ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി

0

ന്യൂഡല്‍ഹി: കഫ് സിറപ്പ് ബാച്ചുകളുടെ പരിശോധന ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്). കോള്‍ഡ്രിഫ് കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടര്‍ന്ന് 20 കുട്ടികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യമെങ്ങുമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ പരിശോധന കര്‍ശനമാക്കാന്‍ ഡിജിഎച്ച്എസ് നിര്‍ദേശം നല്‍കിയത്.

അസംസ്‌കൃത വസ്തുക്കളുടെയും നിര്‍മാണം പൂര്‍ത്തിയായ ഉല്‍പന്നത്തിന്റെയും ഓരോ ബാച്ചും കര്‍ശനമായി പരിശോധിക്കുകയും ശരിയായ പരിശോധനാ രേഖകള്‍ സൂക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഡ്രഗ്‌സ് നിയമങ്ങളിലെ 74 (c), 78 (c) (ii) വകുപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. നിര്‍മാണശാലകളില്‍ പരിശോധനകള്‍ ഉറപ്പാക്കാനും നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഡ്രഗ് കണ്‍ട്രോളര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്

You might also like