
പാക്കിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലില്‍ ഇരുന്നൂറിലധികം താലിബാൻ സൈനികരെ വധിച്ചതായി പാക്ക് സേന
ഇസ്‍ലാമാബാദ്:∙ ഞായറാഴ്ച രാത്രിയിൽ പാക്കിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 23 പാക്കിസ്ഥാൻ സൈനികരും ഇരുന്നൂറിലധികം താലിബാൻ സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സൈന്യം. അതിർത്തി പ്രദേശങ്ങളിൽ അഫ്ഗാൻ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക് മറുപടിയായി പാക്കിസ്ഥാൻ 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും പാക്ക് സൈന്യം അറിയിച്ചു. 58 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി താലിബാൻ അവകാശപ്പെടുമ്പോഴാണ് പാക്കിസ്ഥാൻ സൈന്യം പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
