ആയുധം ഉപേക്ഷിക്കും, അല്ലെങ്കില്‍ നിരായുധരാക്കും: ഹമാസിനെതിരേ ട്രംപ്

0

വാഷിങ്ടൻ: ഹമാസുമായി തന്റെ ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ചെന്നും അവർ ആയുധം ഉപേക്ഷിക്കുമെന്നുറപ്പു നൽകിയെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ആയുധം ഉപേക്ഷിക്കണമെന്ന കരാറിൽനിന്നു ഹമാസ് പിന്നോട്ടുപോയതായി പ്രചരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് ആയുധം ഉപേക്ഷിക്കും. ഇല്ലെങ്കിൽ അവരെ ഞങ്ങൾ നിരായുധരാക്കും. അത് അതിവേഗവും ചിലപ്പോൾ ആക്രമാസക്തവുമായി ചെയ്യേണ്ടി വന്നേക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.

You might also like