
പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടല്‍
കാബൂള്‍: പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടല്‍. ഇന്നുണ്ടായ ശക്തമായ വെടിവയ്പില്‍ ഇരു രാജ്യങ്ങളുടെയും സൈനിക നിരയില്‍ വലിയ തോതില്‍ ആള്‍നാശമുണ്ടായതായാണ് റിപ്പോര്‍ട്ട്.
പാക് സൈന്യത്തിന്റെ നിരവധി അതിര്‍ത്തി പോസ്റ്റുകളും ടാങ്കും പിടിച്ചെടുത്തതായും 58 പാകിസ്ഥാന്‍ സൈനികരെ വധിച്ചതായും അഫ്ഗാന്റെ താലിബാന്‍ സൈന്യം അവകാശപ്പെട്ടു. തങ്ങളുടെ 23 സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു
