
ഇന്ത്യ 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകും
ന്യൂഡല്‍ഹി: ഇന്ത്യ 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകും. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്തിന്റെ വേദിയാകുന്നത്. കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് ആണ് ശുപാര്‍ശ ചെയ്തത്.
ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ജനറല്‍ അസംബ്ലിയിലാകും അന്തിമ തീരുമാനം. കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ഇവാലുവേഷന്‍ കമ്മിറ്റി മേല്‍നോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടര്‍ന്നാണ് അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തത്. 1930 ല്‍ കാനഡയിലെ ഹാമില്‍ട്ടണില്‍ നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഗെയിംസാണ് 2030 ല്‍ നടക്കുന്നത്.
2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നിര്‍ദേശങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യയും നൈജീരിയയും കാണിച്ച പ്രതിബദ്ധതയ്ക്ക് തങ്ങള്‍ നന്ദിയുള്ളവരാണെന്ന് കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സിന്റെ ഇടക്കാല പ്രസിഡന്റ് ഡോ. ഡൊണാള്‍ഡ് റുക്കരെ പറഞ്ഞു.
