
അമേരിക്കന്‍ ഷട്ട് ഡൗണ്‍ പതിനാറ് ദിവസം പിന്നിട്ടു; ഫെഡറല്‍ ജീവനക്കാരുടെ ശമ്പളവും മുടങ്ങി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഷട്ട് ഡൗണ്‍ പതിനാറ് ദിവസം പിന്നിട്ടതോടെ ഈ ആഴ്ച പല ഫെഡറൽ ജീവനക്കാർക്കും ആദ്യമായി ശമ്പളം മുടങ്ങി. എന്നാൽ, എഫ്ബിഐ ഏജന്റുമാർക്കും സൈനികർക്കും ശമ്പളം ഉറപ്പാക്കാൻ ട്രംപ് ഭരണകൂടം പണം മാറ്റിവെച്ചതായി റിപ്പോർട്ടുണ്ട്. ഷട്ട്ഡൗൺ സമയത്തും എഫ്ബിഐ ഏജന്റുമാർക്ക് ശമ്പളം നൽകാൻ ഭരണകൂടം പദ്ധതിയിടുന്നതായി ഏജൻസി ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. നിലവിൽ ഡ്യൂട്ടിയിലുള്ള സൈനികർക്കും റിസർവ് സേനാംഗങ്ങൾക്കും ശമ്പളം നൽകാൻ ഫണ്ട് കണ്ടെത്താൻ ട്രംപ് പെന്റഗണിന് നിർദ്ദേശം നൽകിയിരുന്നു.
