ആദ്യകാല ക്രൈസ്തവ ആരാധനയുടെ തെളിവുകള്‍; തുര്‍ക്കിയില്‍ 1300 വര്‍ഷം പഴക്കമുള്ള ഓസ്തികള്‍ കണ്ടെത്തി

0

ഇസ്താംബുള്‍: തുര്‍ക്കിയിലെ തെക്കന്‍ ഭാഗത്ത് പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തില്‍ 1,300 വര്‍ഷത്തിലേറെ പഴക്കമുള്ള അഞ്ച് ഓസ്തികള്‍ കണ്ടെത്തി. അതില്‍ ഒന്നില്‍ യേശു ക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത് ശ്രദ്ധേയമാണ്.

കരമാന്‍ പ്രവിശ്യയിലെ ടോപ്രാക്‌ടെപ്പ് പ്രദേശത്തുള്ള പുരാതന റോമന്‍–ബൈസന്റൈന്‍ നഗരം ഐറിനോപോളിസ് (Irineopolis)യിലാണ് ഈ അസാധാരണ കണ്ടെത്തല്‍ നടന്നത്. “സമാധാന നഗരം” എന്നാണ് ഐറിനോപോളിസ് എന്ന പേരിന്റെ അര്‍ഥം.

ഗവേഷകരുടെ നിഗമനപ്രകാരം കണ്ടെത്തിയ ഓസ്തികള്‍ ആദ്യകാല ക്രൈസ്തവ ആരാധനാക്രമങ്ങളില്‍ പ്രത്യേകിച്ച് കമ്മ്യൂണിയന്‍ അപ്പങ്ങളായി ഉപയോഗിച്ചിരുന്നതായിരിക്കാം.

ഈ കണ്ടെത്തല്‍ ആദ്യകാല ക്രൈസ്തവ ആചാരങ്ങളെയും കലാസമ്പ്രദായങ്ങളെയും കുറിച്ച് പുതിയ അറിവുകള്‍ നല്‍കുന്ന സുപ്രധാന പുരാവസ്തു നേട്ടം ആണെന്ന് സിഇയു സാന്‍ പാബ്ലോ സര്‍വകലാശാലയിലെ മധ്യകാലഘട്ട ചരിത്രവിദഗ്ധനായ പ്രൊഫസര്‍ ജിയോവന്നി കൊളമാറ്റി പറഞ്ഞു

You might also like