
കടുത്ത ഇസ്ലാമിക രാഷ്ട്രമായ ഇറാനിലെ പ്രധാന മെട്രോ സ്റ്റേഷന് മാതാവിന്റെ പേര് നല്‍കി ഭരണകൂടം
ടെഹ്‌റാന്‍: കടുത്ത ഇസ്ലാമിക രാഷ്ട്രമായ ഇറാനിലെ പ്രധാന മെട്രോ സ്റ്റേഷന് മാതാവിന്റെ പേര് നല്‍കി ഭരണകൂടം. രാജ്യ തലസ്ഥാനമായ ടെഹ്റാനിലെ മെട്രോ സ്റ്റേഷനാണ് മറിയം-ഇ മൊകാദാസ് എന്ന പേര് നല്‍കിയിരിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷയിലുള്ള ഈ വാക്കിന്റെ മലയാളം പരിശുദ്ധ കന്യാമറിയം എന്നാണ്.
ക്രിസ്ത്യന്‍ പ്രമേയമുള്ള രൂപം സഹിതമാണ് പുതുതായി നവീകരിച്ച സ്റ്റേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. യേശു ക്രിസ്തു, കന്യാമറിയം, സെന്റ് സാര്‍ക്കിസ് കത്തീഡ്രല്‍ എന്നിവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വിവിധ ക്രിസ്ത്യന്‍ രൂപങ്ങളുടെ ചുവര്‍ച്ചിത്രങ്ങളും സ്റ്റേഷനെ മനോഹരമാക്കിയിട്ടുണ്ട്.
