ദോഹ മെട്രോ യാത്രക്കാര്‍ക്കായുള്ള മെട്രോ ലിങ്ക് ബസുകള്‍ 2 പുതിയ റൂട്ടുകളിലേക്ക് കൂടി സര്‍വീസ് തുടങ്ങി

0

ദോഹ : ദോഹ മെട്രോ യാത്രക്കാര്‍ക്കായുള്ള മെട്രോ ലിങ്ക് ബസുകള്‍ 2 പുതിയ റൂട്ടുകളിലേക്ക് കൂടി സര്‍വീസ് തുടങ്ങി. അല്‍ തുമാമയുടെ കിഴക്കു ഭാഗത്തേക്കും പേള്‍ ഐലന്റിലെ ജിയാര്‍ഡിനോ വില്ലേജിലേക്കുമാണ് പുതിയ റൂട്ടുകള്‍ ആരംഭിച്ചത്.

എം125 മെട്രോ ലിങ്ക് ബസ് ഒഖ്ബ ഇബ്ന്‍ നാഫി മെട്രോ സ്‌റ്റേഷനില്‍ നിന്ന് അല്‍ തുമാമ ഏരിയ ഈസ്റ്റിലേക്കും എം153 മെട്രോ ലിങ്ക് ലഗ്താഫിയ സ്‌റ്റേഷനില്‍ നിന്ന് പേള്‍ ഐലന്റിലെ ഫ്‌ളോറസ്റ്റ ഗാര്‍ഡനിലെ ജിയാര്‍ഡിനോ വില്ലേജിലേക്കുമാണ് സര്‍വീസ് തുടങ്ങിയത്. ദോഹ മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് 2 മുതല്‍  5 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിയിലാണ് മെട്രോ യാത്രക്കാര്‍ക്കായി സൗജന്യ മെട്രോ ലിങ്ക് ബസുകള്‍ സര്‍വീസ് നടത്തുന്നത്. നിലവില്‍ റെഡ്, ഗ്രീന്‍, ഗോള്‍ഡ് ലൈനുകളിലായി മെട്രോയ്ക്ക് 37 സ്‌റ്റേഷനുകളാണുള്ളത്.

You might also like