
അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വിമാന സർവീസുകളും താളംതെറ്റി
വാഷിങ്‌ടൺ : അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വിമാന സർവീസുകളും താളം തെറ്റി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്ത തോടെയാണ് സർവീസുകൾ താറുമാറായത്. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെയാണ് എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചത്. 2282 വിമാനങ്ങൾ റദ്ദാക്കി. നിരവധി വിമാന സർവീസുകൾ വൈകി. സുരക്ഷമാനദണ്ഡങ്ങൾ ലഘൂകരിക്കാനാകാത്തതിനാൽ സർവീസുകൾ കുറയ്ക്കാൻ നിർബന്ധിതരാവുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച ഭരണസ്‌തംഭനം ചൊവ്വാഴ്ച നിലവിലെ റെക്കോഡിനൊപ്പമെത്തി.
