
ഇന്ത്യക്ക് കെ.എച്ച് 69 മിസൈലിന്റെ സാങ്കേതിക വിദ്യ നല്‍കാമെന്ന് റഷ്യ
മോസ്‌കോ: ഡീപ്-സ്ട്രൈക്ക് ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെ.എച്ച് 69 എന്ന സ്റ്റെല്‍ത്ത് സബ്സോണിക് എയര്‍-ലോഞ്ച്ഡ് ക്രൂസ് മിസൈലിന്റെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്ന് റഷ്യ. എയര്‍ ഫീല്‍ഡുകള്‍, കമാന്‍ഡ് സെന്ററുകള്‍, പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പോലുള്ള തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ക്കെതിരായ ഡീപ്-സ്ട്രൈക്ക് ദൗത്യങ്ങള്‍ക്ക് വേണ്ടിയാണ് കെ.എച്ച് 69 മിസൈല്‍ ഉപയോഗിക്കുന്നത്.
