
‘എസ്‌ഐആറുമായി സഹകരിക്കണം; പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്താം’
കൊച്ചി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ ആരംഭിച്ച വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) സഹകരിക്കണം. എസ്ഐആറുമായി എത്തുന്ന ബിഎല്‍ഒ ഓഫീസര്‍മാരോട് സഹകരിക്കുകയും സംശയ ദൂരീകരണത്തിനും തുടര്‍ നടപടികള്‍ക്കുമായി ആശയ വിനിമയം കാര്യക്ഷമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം.
