ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച് കൽമേ​ഗി ചുഴലിക്കാറ്റ്.

0

മനില : ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച് കൽമേ​ഗി ചുഴലിക്കാറ്റ്. അതീതീവ്ര ചുഴലിക്കാറ്റായ കൽമേ​ഗി വീശിയടിച്ചതോടെ നാലു ദിവസത്തിനിടെ 114 പേരാണ് ഫിലിപ്പീൻസിൽ മരിച്ചത്. 127 പേരെ കാണാതായി. കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലുമാണ് മരണങ്ങൾ ഏറെയും. ഫിലിപ്പീൻസിൽ ഈ വർഷം ഉണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് കൽമേഗി ചുഴലിക്കാറ്റ്. വ്യാഴാഴ്ച പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങൾ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഏകദേശം 2 ദശലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചു. 5,60,000ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു.

You might also like