കേന്ദ്ര സര്‍ക്കാരിന്റെ ഷിപ് ബില്‍ഡിങ് ക്ലസ്റ്ററിന്റെ ഭാഗമായി തൂത്തുക്കുടിയില്‍ വമ്പന്‍ കപ്പല്‍ നിര്‍മാണശാല വരുന്നു.

0

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഷിപ് ബില്‍ഡിങ് ക്ലസ്റ്ററിന്റെ ഭാഗമായി തൂത്തുക്കുടിയില്‍ വമ്പന്‍ കപ്പല്‍ നിര്‍മാണശാല വരുന്നു. തുടക്കം തന്നെ 1500 കോടിയുടെ നിക്ഷേപം ലക്ഷ്യമിടുന്ന പദ്ധതിയാണിത്. സ്വകാര്യ സംരംഭകരുടേയും വിദേശ കപ്പല്‍ നിര്‍മാണ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഹരിതോര്‍ജം ഉപയോഗിക്കുന്ന ആധുനിക ചരക്കുകപ്പലുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. തൂത്തുക്കുടി ക്ലസ്റ്റര്‍ നിര്‍മാണത്തിന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ കീഴിലുള്ള തൂത്തുക്കുടി വി.ഒ ചിദംബരം പോര്‍ട്ടും തമിഴ്നാട് സര്‍ക്കാരിന്റെ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ കോര്‍പ്പറേഷന്‍ ഓഫ് തമിഴ്നാടും (സിപ്കോട്ട്) ധാരണാപത്രം ഒപ്പുവച്ചു

You might also like