പ്രസിദ്ധ ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേല്‍ ജേതാവുമായ ജെയിംസ് വാട്‌സന്‍ അന്തരിച്ചു

0

ന്യൂയോര്‍ക്ക്: ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ച പ്രസിദ്ധ ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേല്‍ ജേതാവുമായ ജെയിംസ് വാട്‌സന്‍ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഈസ്റ്റ് നോര്‍ത്ത്‌പോര്‍ട്ടിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

അണുബാധയെ തുടര്‍ന്നാണ് അദേഹത്തെ ന്യൂയോര്‍ക്കിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ജെയിംസ് വാട്‌സനും ഫ്രാന്‍സിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനും ചേര്‍ന്നാണ് ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ചത്. 20-ാം നൂറ്റാണ്ടിലെ ശാസ്ത്ര ലോകത്തെ നിര്‍ണായക വഴിത്തിരിവായി ഈ കണ്ടുപിടിത്തം മാറി. 1962 ലാണ് ഇരുവരേയും തേടി വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനമെത്തിയത്.

ചിക്കാഗോയിലാണ് അദേഹം ജനിച്ചത്. വാട്‌സന്റെ 24-മത്തെ വയസിലായിരുന്നു നിര്‍ണായക കണ്ടുപിടിത്തം. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയ വഴി വെട്ടിത്തുറന്ന കണ്ടുപിടിത്തത്തിലൂടെ വാട്‌സന്‍ ശാസ്ത്ര ലോകത്ത് ആദരണീയനായി മാറി. ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തി അദേഹം വിവാദത്തിലുമായിരുന്നു. വെളുത്ത വര്‍ഗക്കാരേക്കാള്‍ ബുദ്ധി കുറവാണ് കറുത്ത വര്‍ഗക്കാര്‍ക്കെന്നായിരുന്നു അദേഹത്തിന്റെ പരാമര്‍ശം

You might also like