
അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഇടമില്ല; ട്രംപിന്റെ നിലപാടിന് സുപ്രീം കോടതിയുടെ അംഗീകാരം
വാഷിങ്ടണ്‍: അമേരിക്കന്‍ പാസ്പോര്‍ട്ടുകളിലെ ലിംഗ സൂചകം ‘പുരുഷന്‍’ എന്നോ ‘സ്ത്രീ’ എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നയം നടപ്പിലാക്കാന്‍ യു.എസ് സുപ്രീം കോടതി അനുമതി നല്‍കി. കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
ഇതുപ്രകാരം രാജ്യത്തെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവരുടെ ലിംഗസ്വത്വം പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്താനാവില്ല. ട്രംപ് ഭരണകൂടം നിരന്തരമായി നടപ്പാക്കണമെന്ന് വാദിച്ച ഈ നയത്തിന് സുപ്രീം കോടതി പച്ചക്കൊടി കാട്ടുകയായിരുന്നു.
ലിംഗ സ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ ‘ത’ എന്നോ തിരഞ്ഞെടുക്കാന്‍ അപേക്ഷകരെ അനുവദിക്കണമെന്ന് കീഴ്ക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്
