ആസ്‌ബറ്റോസ് കലർന്ന കളിമണൽ; ഓസ്ട്രേലിയയിൽ 70 ൽ അധികം പൊതുവിദ്യാലയങ്ങൾ താത്കാലികമായി അടച്ചു

0

കാൻബറ: കുട്ടികളുടെ കളിമണൽ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന ആസ്‌ബറ്റോസ് അംശം കണ്ടെത്തിയതിനെ തുടർന്ന് ഓസ്‌ട്രേലിയൻ തലസ്ഥനമായ കാൻബറയിലെയും സമീപ പ്രദേശങ്ങളിലെയും 71 പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടി. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ എന്ന നിലയിലാണ് സ്കൂളുകൾ അടച്ചത്.

കളിമണലിലെ വിഷാംശം ആരോഗ്യത്തിന് കുറഞ്ഞ അപകടസാധ്യത മാത്രമാണ് ഉണ്ടാക്കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിലയിരുത്തിയിട്ടുണ്ടെങ്കിലും ഇന്ന് സ്കൂളുകൾ പൂർണമായും അടച്ച് പരിശോധനയും ശുചീകരണവും നടത്താൻ തീരുമാനിക്കുകയായിരുന്നു.
കെമാർട്ട്, ടാർഗെറ്റ് എന്നീ സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിച്ചിരുന്ന കളർ പ്ലേ സാൻഡ് ഉൽപ്പന്നങ്ങളിൽ ആസ്‌ബറ്റോസ് അംശം കണ്ടെത്തിയതിനെ തുടർന്ന് അവ തിരിച്ചുവിളിച്ചിരുന്നു. ഈ ഉൽപ്പന്നങ്ങൾ സ്കൂളുകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്കൂളുകൾ അടച്ചത്

You might also like